പി.സി.ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

Posted on: November 13, 2015 4:20 pm | Last updated: November 14, 2015 at 11:03 am
SHARE

pc-george

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കി. സ്പീക്കര്‍ എന്‍.ശക്തനാണ് ജോര്‍ജിനെ അയോഗ്യനാക്കിയ വിവരം പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ്(എം) അംഗവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു സ്പീക്കറുടെ നടപടി. ഈ നിയമസഭയുടെ കാലാവധി കഴിയും വരെ അയോഗ്യത തുടരുമെന്നും സ്പീക്കര്‍ അറിയിച്ചു.

അയോഗ്യത മുന്നില്‍ കണ്ട് പിസി ജോര്‍ജ് വ്യാഴാഴ്ച സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ രാജിക്കത്ത് തള്ളുകയായിരുന്നു. അയോഗ്യനാക്കിയെങ്കിലും ജോര്‍ജിനു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തടസമില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
രാജി സ്വീകരിക്കാതിരിക്കുന്നത് ചട്ടലംഘനമാണെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here