പേരാമ്പ്രയില്‍ വാഹനാപകടം: യുവാക്കള്‍ മരിച്ചു

Posted on: November 13, 2015 3:05 pm | Last updated: November 13, 2015 at 3:05 pm

പേരാമ്പ്ര: സംസ്ഥാന പാതയില്‍ ലാസ്റ്റ് കല്ലോട് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കൈപ്രം റേഡിലെ കുന്നത്ത് കുനിയില്‍ ചന്ദ്രന്റെ മകന്‍ അമല്‍ജിത്ത് (25) പേടന്‍പിലാക്കൂല്‍ കരുണാകരന്റെ മകന്‍ ശരത് (25) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. കല്ല്യാണവീട്ടില്‍ നിന്ന് മോട്ടോര്‍ ബൈക്കില്‍ മടങ്ങിവരുമ്പോഴാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണറിയുന്നത്. ഇരുവരേയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപയ്രിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യെമരണപ്പെടുകയായിരുന്നു.