ആഭ്യന്തരവകുപ്പിനെതിരെ വിഎസ് അച്യുതാനന്ദന്‍

Posted on: November 13, 2015 2:20 pm | Last updated: November 14, 2015 at 11:03 am

VSതിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി പ്രഹസനമാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തള്ളിക്കളയണം. ബാബുവിനും കെഎം മാണിക്കുമെതിരായ കേസുകളില്‍ വിജിലന്‍സ് ഇരട്ടത്താപ്പ നടത്തിയെന്നും വിഎസ് ആരോപിച്ചു.
അതേസമയം അധികാരമുള്ള മാണിയേക്കാള്‍ കരുത്തനാണ് അധികാരമില്ലാത്ത മാണിയെന്ന് സ്വീകരണയോഗത്തില്‍ കെഎം മാണി പറഞ്ഞു.
ബാര്‍കോഴക്കേസിലെ ഗൂഢാലോചനക്കാര്‍ ആരെന്ന് വൈകീട്ട് പാലായില്‍ പറയുമെന്ന് കെഎം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.