എസ് എസ് എഫ് വയനാട് ജില്ലാ ക്യാമ്പസ് ഹയര്‍സെക്കന്‍ഡറി സമ്മേളനം 29ന് പനമരത്ത്‌

Posted on: November 13, 2015 11:47 am | Last updated: November 13, 2015 at 11:47 am
SHARE

കല്‍പ്പറ്റ: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമോയത്തില്‍ ജില്ലയിലെ വിവിധ ക്യാമ്പസ്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ജില്ലാ ക്യാമ്പസ് കോണ്‍ഫ്രന്‍സും ജില്ലാ ഹയര്‍സെക്കന്റി സമ്മേളനവും ഈ മാസം 29ന് പനമരത്ത് നടക്കും. ഒരേ സമയം രണ്ടു വേജികളിലായാണ് പരിപാടി നടക്കുക. ക്യാമ്പസ് സമ്മേളനം വിസ്ഡം സ്‌ക്വയറിലും ഹയര്‍സെക്കന്‍ഡറി സമ്മേളനം ഇബ്‌നും ഹൈസം സ്‌ക്വയറിലുമാണ് നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ക്യാമ്പസ് സമിതിയുടെ നേതൃത്വത്തില്‍ ഡി-മാക് അംഗങ്ങളും ക്യാമ്പസ് യൂനിറ്റുകളും പ്രചാരണം, സമ്മേളന വിളംബരം, രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഹയര്‍ സെക്കന്‍ഡറി സമ്മേളനത്തിന്റെ ഭാഗമായി എച്ച് എസ് സമിതിയുടെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി യൂനിറ്റായ ഹൈസല്‍ അംഗങ്ങളും ഡിവിഷന്‍ സെക്ടറര്‍ കമ്മിറ്റിയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഹയര്‍ സെക്കന്‍ഡറി സമ്മേളനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള എറ്റ്‌സലന്‍സി സമിതി നടത്തും. ലഘു ലേഖ വിതരണം, പോസ്റ്റര്‍,കൊളാഷ് പ്രദര്‍ശനം എന്നിവയും നടക്കും. ഡിവിഷന്‍ കമ്മിറ്റി തെരുവ് ചര്‍ച്ച സംഘടിപ്പിക്കും. ക്യാമ്പസുകളിലേക്ക് ജില്ലാ നേതാക്കളുടെ ധര്‍ണ സഞ്ചാരം നടത്തും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: പി ഹസന്‍ ഉസ്താദ്, ടി കെ അബ്ദുര്‍റഹ്്മാന്‍ ബാഖവി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, കെ കെ മുഹമ്മദലി ഫൈസി, ഉസ്മാന്‍ മുസ്്‌ലിയാര്‍, കൈപാണി ഇബ്‌റാഹീം(ഉപദേശക സമിതി), ശമീര്‍ ബാഖവി(ചെയര്‍), ഹനീഫ് സഖാഫി, അബ്ദുര്‍റഹ്്മാന്‍ ഫാളിലി(വൈസ് ചെയര്‍മാന്‍), റസാഖ് കാക്കവയല്‍(കണ്‍വീനര്‍), ഫസലുല്‍ ആബിദ്, ശരീഫ് കോളിച്ചാല്‍(ജോ.കണ്‍), കെ എസ് മുഹമ്മദ് സഖാഫി(ഫൈനാന്‍സ്- ചെയര്‍മാന്‍), ശമീര്‍ തോമാട്ടുചാല്‍(കണ്‍വീനര്‍), അബ്ദുല്‍ ഗഫൂര്‍ സഅദി( പ്രചാരണം- ചെയര്‍), ത്വാഹിര്‍ നാലാം മൈല്‍(കണ്‍വീനര്‍), ജസീല്‍ പരിയാരം, സ്വാബിര്‍ മേപ്പാടി(രജിസ്്്‌ട്രേഷന്‍), ഹനീഫ കൈതക്കല്‍, ഇബ്‌റാഹീം സഖാഫി പനമരം(ഫുഡ് ആന്‍ഡ് അക്കമഡേഷന്‍), ബഷീര്‍ സഅദി,ജമാലുദ്ദീന്‍ സഅദി(പ്രോഗ്രാം ആന്റ് റിസപ്ഷന്‍), നൗഷാദ് കണ്ണോത്ത്മല, എസ് അബ്ദുല്ല (ഗിഫ്റ്റ് ആന്‍ഡ് മെമന്റോ), ഇഖ്ബാല്‍ തലപ്പുഴ, സവാദ് കണ്ണോത്ത്മല(മീഡിയ).

LEAVE A REPLY

Please enter your comment!
Please enter your name here