അറബി ഭാഷാ പഠനം: അലിഫും അലീഗഢ് മലപ്പുറം സെന്ററും ധാരണയായി

Posted on: November 13, 2015 10:08 am | Last updated: November 13, 2015 at 10:08 am
SHARE

പെരിന്തല്‍മണ്ണ: അറബി ഭാഷാ പ്രചാരണവുമായി ബന്ധപ്പെട്ട് അലീഗഢ് യൂനിവേഴ്‌സിറ്റി സെന്ററും അറബി ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറ(അലിഫ്)വും തമ്മില്‍ ധാരണയായി. അലീഗഢ് മലപ്പുറം ക്യാമ്പസിലെ വിവിധ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്ക് അറബി പരീശീലനം നല്‍കുന്നതിന് അലിഫ് സഹകരിക്കും. അലീഗഢ് യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഇതു സമ്പന്ധമായ പ്രൊജക്ട് അലിഫ് ഭാരവാഹികളില്‍ നിന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ അസീസ് ഏറ്റുവാങ്ങി.
പ്രൊഫ. എന്‍ പി മുഹമ്മദ്, സയ്യിദ് ഹയാത്ത് പാഷ ഹൈദരബാദ്, പ്രൊഫ. മുഹമ്മദ് ബഷീര്‍, തരന്നം സുല്‍ഫീക്കര്‍, പ്രൊഫ. എന്‍ പി മഹ്മൂദ്, മുഹമ്മദ് അമീന്‍ ഹസ്സന്‍ സഖാഫി, മെഹ്താഫ് ആലം ലക്‌നോ, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here