Connect with us

Kerala

ആരോടും വിദ്വേഷമില്ല;താന്‍ മടങ്ങിവരും: കെഎം മാണി

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി സ്ഥാനം രാജിവെച്ച കെഎം മാണി പാലായിലേക്ക് യാത്രതിരിക്കും. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാണിക്ക് തിരുവനന്തപുരം മുതല്‍ പാലാ വരെ സ്വീകരണം നല്‍കും. പട്ടത്ത് എട്ടരക്കാണ് ആദ്യ സ്വീകരണം. സ്വീകരണസ്ഥലങ്ങളില്‍ കെഎം മാണി എന്ത് പറയുമെന്നതില്‍ വലിയ ആകാംക്ഷയുണ്ട്.
താന്‍ തികഞ്ഞ സംതൃപ്തിയോടും സന്തോഷത്തോടും സമാധാനത്തോടുമാണ് പടിയിറങ്ങുന്നത് ദൈവം കൂടെയുള്ളപ്പോള്‍ ഭയപ്പെടാനില്ലെന്നും മന്ത്രിയായിരിക്കണമെന്ന് തനിക്ക് താല്‍പ്പര്യമില്ലെന്നും സംശയങ്ങള്‍ മാറ്റി താന്‍ മടങ്ങിവരുമെന്നും എല്ലാവരോടും നന്ദി പറയുന്നെന്നും കെ എം മാണി പറഞ്ഞു. ആരോടും വിദ്വേഷവും പകയുമില്ലെന്നും കെ എം മാണി പറഞ്ഞു

---- facebook comment plugin here -----

Latest