Connect with us

National

ബീഹാര്‍ നിയമസഭയില്‍ പകുതിയിലധികം ക്രിമിനലുകള്‍

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ നിയമസഭയിലെ ക്രിമിനലുകളുടെ എണ്ണം കൂടിവരുന്നു. 2010നെ അപേക്ഷിച്ച് ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട് എം എല്‍ മാരുടെ എണ്ണം 2015ല്‍ ഇരട്ടിയായി. നിയമസഭയിലെ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. 45 ക്രിമിനലുകളാണ് 2010ലെങ്കില്‍ 2015ല്‍ ക്രിമിനലുകളുടെ എണ്ണം 162ആയി ഉയര്‍ന്നു.
സ്വകാര്യ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘടനയായ എ ഡി ആറിന്റെ കണക്ക് പ്രകാരം എം എല്‍ എമാരില്‍ 40 ശതമാനം (98 പേര്‍) കൊലപാതകമുള്‍പടെയുള്ള കേസുകളില്‍ പോലീസ് ചാര്‍ജ് ഷീറ്റ് നല്‍കിയവരാണ്. 33 ശതമാനം (76 പേര്‍)പേരുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
ആര്‍ ജെ ഡിയിലെ 34 പേര്‍ ക്രിമിനലുകളാണ്. ജെ ഡി യുവില്‍ 28 പേരും ബി ജെ പിയില്‍ 19 പേരും കോണ്‍ഗ്രസില്‍ 11 പേരും ക്രിമിനലുകളാണ്. രണ്ട് അംഗങ്ങള്‍ മാത്രമുള്ള സി പി ഐ (എം എല്‍), എല്‍ ജെ പിയുടെ ആകെയുള്ള ഒരംഗവും ക്രിമിനല്‍ കേസിലെ പ്രതികളാണ്.
ഏറ്റവും കൂടുതല്‍ ആസ്ഥിയുള്ളത് ജെ ഡി യു അംഗമായ പൂനം ദേവി യാദവിനാണ്. 41.34 കോടി രൂപയാണ് ഇവരുടെ കണക്കില്‍ പെട്ട സംമ്പാദ്യം. 40.57 കോടി രൂപയുടെ ആസ്ഥിയുമായി കോണ്‍ഗ്രസ് അംഗം അജിത്ത് ശര്‍മ രണ്ടാം സ്ഥാനത്തുണ്ട്.

Latest