Connect with us

Gulf

'എണ്ണ വിലയുടെ പ്രശ്‌നങ്ങള്‍ ലോകകപ്പിനെ ബാധിക്കില്ല'

Published

|

Last Updated

ദോഹ: എണ്ണ വിലയിടിവിനെത്തുടര്‍ന്ന് രാജ്യം സ്വീകരിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ 2022ല്‍ നടക്കേണ്ട ലോകകപ്പ് ഫുട്‌ബോള്‍ മേളയേയോ അതിനുവേണ്ടിയുള്ള തയാറെടുപ്പിനെയോ ബാധിക്കില്ലെന്ന് വിശദീകരണം. അമീറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഇബ്രാഹിം ഇബ്രാഹിം പെനിന്‍സുല പത്രത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യാഥാര്‍ഥ്യബോധത്തോടെയുള്ള കമ്മി ബജറ്റായിരിക്കും അടുത്ത വര്‍ഷത്തേതെന്ന ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദിയുടെ പ്രസ്താവനയുടെകൂടി പശ്ചാത്തലത്തിലാണ് ഡോ. ഇബ്രാഹിം ഇതു സംബന്ധിച്ചുള്ള സംശയങ്ങളെ ദൂരീകരിച്ചത്.
രാജ്യത്തെ ഒരു വികസന പദ്ധതികയെയും ഇതു ബാധിക്കില്ല. ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ചു വരികയാണ്. വിഭവങ്ങള്‍ നഷ്ടപ്പെടാത്ത വിധം സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാനാണ് ശ്രമം. ഓരോ പദ്ധതിയുടെയും മൂല്യവും അതിന്റെ ചെലവും പരിശോധിക്കും. എണ്ണ വില കുറഞ്ഞത് ഒരു പ്രതിസന്ധിയാണ്. അതുകൊണ്ട് തന്നെ മുമ്പ് സ്വീകരിച്ചിരുന്ന അതേ രീതി തന്നെ ഇനിയും സ്വീകരിക്കില്ല.
എല്ലാ കൊഴുപ്പുകളും ഇല്ലാതാക്കേണ്ടി വരും. ഇപ്പോള്‍ വെള്ളവും വൈദ്യുതിയുമെല്ലാം രാജ്യത്ത് വളരെ കുറഞ്ഞ വിലക്കാണ് ലഭിക്കുന്നത്. സ്വദേശികള്‍ക്ക് പല സേവനങ്ങള്‍ക്കും പണം നല്‍കേണ്ടി വരുന്നില്ല. മറ്റുള്ളവരാകട്ടെ ചെറിയ തുക മാത്രം നല്‍കുന്നു. എന്നാല്‍ നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കണം. വൈദ്യുതിയുടെ ദുരുപയോഗം നന്നായി നടക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ തന്നെ സമ്പത്തിന്റെ വിനിയോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Latest