Connect with us

Kozhikode

പുതിയ റേഷന്‍ കാര്‍ഡിലെ നിരവധി തെറ്റുകള്‍ പൊതുജനങ്ങളെ പ്രയാസത്തിലാക്കുന്നു

Published

|

Last Updated

പുല്ലാഞ്ഞിമേട് സുബൈദയുടെ റേഷന്‍ കാര്‍ഡില്‍ മൂന്ന് മക്കളുടെ ജനന തിയ്യതി തെറ്റായി രേഖപ്പെടുത്തിയ നിലയില്‍.

താമരശ്ശേരി: പുല്ലാഞ്ഞിമേട് സ്വദേശികളായ ദമ്പതികള്‍ക്ക് വിവാഹത്തിന് മുമ്പ് മൂന്ന് മക്കളുണ്ടെന്ന് അധികൃതകര്‍. പുതുപ്പാടി പുല്ലാഞ്ഞി മേട് മേലെകളത്തില്‍ മുഹമ്മദലിക്കും ഭാര്യ സുബൈദക്കും വിവാഹത്തിന്റെ നാലുമാസം മുമ്പ് ഒരേ ദിവസം മൂന്ന് മക്കള്‍ ജനിച്ചതായാണ് പുതിയ റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയത്. 01-05-1985 ലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ റേഷന്‍കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി പ്രിന്റ് ചെയ്ത് നല്‍കിയ ഫോമില്‍ 01-01-1985 ല്‍ മൂന്ന് മക്കള്‍ ജനിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ മക്കളായ ഫസലുറഹ്മാന്‍, ഫിറോസ്, സുല്‍ഫീക്കര്‍ എന്നിവരുടെ ജനന തിയ്യതിയാണ് തെറ്റായി രേഖപ്പെടുത്തിയത്. മിക്ക റേഷന്‍ കാര്‍ഡുകളിലും നിരവധി തെറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കിയാണ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ച് വെബ്‌സൈറ്റില്‍ കയറ്റിയത്. കാര്‍ഡ് ഉടമകള്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിക്ക് പരിശോധിക്കാതെ കടമ നിര്‍വഹിച്ചതാണ് പൊതുജനത്തെ പ്രയാസത്തിലാക്കിയത്.