Connect with us

Gulf

കൈകൊണ്ടു നിര്‍മിച്ച ഏറ്റവും ചെറിയ പുസ്തകം

Published

|

Last Updated

പുസ്തകമേളയിലെ കുഞ്ഞു പുസ്തകം

ഷാര്‍ജ: കൈകൊണ്ടു നിര്‍മിച്ച ഏറ്റവും ചെറിയ പുസ്തകങ്ങള്‍ രാജ്യാന്തര പുസ്തകമേളയില്‍ ലഭ്യം. പെറുവിലെ പ്രസാധകരാണ് കുഞ്ഞു പുസ്തകങ്ങള്‍ തയ്യാറാക്കിയത്. പെറു പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്ന പുസ്തകങ്ങള്‍ കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ്. സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് ഭാഷകളിലുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ളതാണ്.
ആലിസ് ഇന്‍ വണ്ടര്‍ലാന്റ്, ഈസോപ്‌സ് ഫേബ്ള്‍സ്, ദ ഡിവൈന്‍ കോമഡി, പാചക പുസ്തകങ്ങള്‍, കുട്ടികളുടെ കഥകള്‍, സദുദ്ദേശ്യ പുസ്തകങ്ങള്‍ തുടങ്ങിയവയാണ് പ്രസിദ്ധീകരിക്കുന്നത്. 500 കൃതികള്‍ക്ക് മരംകൊണ്ടു നിര്‍മിച്ച പുറംചട്ടയും ഉണ്ട്.
ഇതിനായി 40 ജീവനക്കാര്‍ പെറുവിലെ ആസ്ഥാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആകര്‍ഷണീയമാം വിധമാണ് പുസ്തകങ്ങള്‍ തയ്യാറാക്കുന്നതെന്ന് കമ്പനി സെയില്‍സ് മാനേജര്‍ ലൂയിസ് എസ് പിനോസ പറഞ്ഞു. കമ്പനി ഉടമ തന്റെ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാനാണ് ആദ്യമായി കുഞ്ഞന്‍ പുസ്തകങ്ങള്‍ തയാറാക്കിയത്. ഇതെല്ലാവര്‍ക്കും ഇഷ്ടമായതോടെ സജീവമാക്കുകയായിരുന്നു.

Latest