Connect with us

Gulf

സോണ്‍ സാഹിത്യോത്സവുകള്‍ക്ക് സമാപനം

Published

|

Last Updated

അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവില്‍ ജേതാക്കളായ
കുവൈതാത്ത് സെക്ടറിന് ട്രോഫി സമ്മാനിക്കുന്നു

അല്‍ ഐന്‍: അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു. അല്‍ ഐന്‍ സുഡാനി സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടി വി സി അബ്ദുല്ല സഅദിയുടെ അധ്യക്ഷതയില്‍ ഷാജി ഖാന്‍ ഉദ്ഘാടനം ചെയ്തു. 251 പോയിന്റുകള്‍ നേടി കുവൈത്താത് സെക്ടര്‍ ജേതാക്കളായി. 238 പോയിന്റുകള്‍ നേടി സനായിയ്യ സെക്ടര്‍ രണ്ടാം സ്ഥാനവും 150 പോയിന്റുകളുമായി അല്‍ ഐന്‍ ടൗണ്‍ സെക്ടര്‍ മൂന്നാം സ്ഥാനവും നേടി. കുവൈത്താത് സെക്ടറിലെ ഹാഷിര്‍ ഹാരിസ് കലാപ്രതിഭയായി.
സമാപന സെഷനില്‍ അബ്ദുസ്സലാം സഖാഫി പാവണ്ണ അധ്യക്ഷത വഹിച്ചു. പ്രമുഖ മനസ്ശാസ്ത്രജ്ഞന്‍ ഡോ. അന്‍സാരി ഉദ്ഘാടനം ചെയ്തു. ശറിന്‍ ഉദുമ പ്രമേയ പ്രഭാഷണം നടത്തി. ഫസല്‍ ജിഫ്‌രി തങ്ങള്‍, വി സി അബ്ദുല്ല സഅദി, ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം എന്നിവര്‍ ട്രോഫി വിതരണം ചെയ്തു. അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍ കലാപ്രതിഭാ പട്ടം സമ്മാനിച്ചു. ആര്‍ എസ് സി സോണ്‍ കമ്മിറ്റി പുറത്തിറക്കിയ “പൈതൃകം” സുവനീര്‍ ആസ്പദമാക്കി പൊതു ജനങ്ങള്‍ക്കായി സംഘടിപ്പിച്ച റീഡ് ആന്റ് വിന്‍ സമ്മാന പദ്ധതിയിലെ വിജയികള്‍ക്കുള്ള സ്വര്‍ണ മെഡലുകള്‍ വേദിയില്‍ സമ്മാനിച്ചു. ജോയ് തനങ്ങടാന്‍, റസല്‍ മുഹമ്മദ് സാലി, സയ്യിദ് അബ്ദുസ്സമദ് തങ്ങള്‍, ഫാദര്‍ സ്റ്റാലിന്‍ വര്‍ഗീസ്, എം ടി കിനാലൂര്‍, ഹാരിസ് മാസ്റ്റര്‍, ഇഖ്ബാല്‍ താമരശ്ശേരി, മുഹമ്മദ് അലി തിരൂര്‍, അബ്ദുല്‍ സമദ് സഖാഫി, ഫൈസല്‍ അസ്ഹരി, ശംസുദ്ദീന്‍ മദനി, സൈദലവി കുറ്റിപ്പാല, അഷ്‌റഫ് ജോട്ടണ്‍, ഷറഫുദ്ദീന്‍ പാലാണി തുടങ്ങിയവര്‍ സംബന്ധിച്ചു. അജാസ് ആലുവ സ്വാഗതവും അന്‍വര്‍ രണ്ടത്താണി നന്ദിയും പറഞ്ഞു.
ദൈദ്: ഉമ്മുല്‍ ഖുവൈന്‍, ദൈദ്, മദാം, ഹത്ത എന്നീ സെന്‍ട്രല്‍ സെക്ടറുകള്‍ തമ്മില്‍ മാറ്റുരച്ച ആദ്യ സെന്‍ട്രല്‍ സോണ്‍ സാഹിത്യോസവ് ദൈദ് ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടന്നു. 187 പോയിന്റ് നേടി ദൈദ് സെന്‍ട്രല്‍ സെക്ടര്‍ ഒന്നാം സ്ഥാനവും ഉമ്മുല്‍ ഖുവൈന്‍ മദാം സെന്‍ട്രല്‍ സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
ഉമ്മുല്‍ ഖുവൈനിലെ മുഹമ്മദ് സവാദ് കലാപ്രതിഭയായി. ജിഫ്‌രി തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, മുഹമ്മദലി സഖാഫി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വഹിച്ചു. മുഹിയുദ്ദീന്‍ ബുഖാരി, ഇ കെ മുസ്തഫ, സകരിയ്യ ഇര്‍ഫാനി, മുഹമ്മദലി, അബ്ദുര്‍റഹീം, പി വി മുഹമ്മദ്, അബ്ദുല്‍ അഹദ്, സലിം ആര്‍ ഇ സി, ലുഖ്മാന്‍ മങ്ങാട് സംബന്ധിച്ചു

Latest