കെ സി എല്‍ ജേഴ്‌സി വിതരണം നടത്തി

Posted on: November 12, 2015 8:21 pm | Last updated: November 12, 2015 at 8:21 pm
SHARE
ക്രിക്കറ്റര്‍ ക്രിസ് ഗെയിലും കെ സി എല്‍ ഡയറക്ടര്‍ വിനോദ് ജി പിള്ളയും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍
ക്രിക്കറ്റര്‍ ക്രിസ് ഗെയിലും കെ സി എല്‍ ഡയറക്ടര്‍ വിനോദ് ജി പിള്ളയും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: 13 മുതല്‍ 18 വരെ നടക്കുന്ന കെ സി എല്‍ (കേരള ക്രിക്കറ്റ് ലീഗ്) മത്സരത്തിന്റെ മുന്നോടിയായി ജേഴ്‌സി വിതരണം സംഘടിപ്പിച്ചു. പ്രമുഖ ക്രിക്കറ്റ് താരവും കെ സി എല്‍ ബ്രാന്റ് അംബാസഡറുമായ ക്രിസ് ഗെയില്‍ വിതരണം ഉദ്ഘാടനം ചെയ്തു. ദുബൈയിലെ സ്റ്റീവന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ദുബൈ സ്‌പോട്‌സ് കൗണ്‍സിലും ദുബൈ ക്രിക്കറ്റ് കൗണ്‍സിലുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് കെ സി എല്‍ ഡയറക്ടര്‍ വിനോദ് ജി പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അല്‍ ഫുതൈം ഹോണ്ടയാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. നാലു ഗ്രൂപ്പൂകളായി ട്വന്റി 20 മാതൃകയിലാണ് 16 ടീമുകള്‍ പങ്കെടുക്കുന്ന മത്സരം നടക്കുക. ഫൈനലില്‍ വിജയികളാവുന്നവര്‍ക്ക് ട്രോഫിയും 75, 000 ദിര്‍ഹവുമായിരിക്കും സമ്മാനമായി നല്‍കുക. റണ്ണറപ്പിന് 45,000 ദിര്‍ഹവും ട്രോഫിയും നല്‍കും. വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെയാവും മത്സരം അരങ്ങേറുക. അല്‍ ഫുതൈം ഹോണ്ട മേഖലാ എം ഡി കോളിന്‍ കോര്‍ഡറി, ഖാസി അല്‍ മദനി, ശിവ പഗറാണി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here