മൊഗ്രാല്‍ പുത്തൂരില്‍ ‘കരിയര്‍ ജന്‍ക്ഷന്‍’ തുടക്കമായി

Posted on: November 12, 2015 8:07 pm | Last updated: November 12, 2015 at 8:07 pm
SHARE

AsLXI7dHDdgSslIGVAoDFbqsK8JHcllgYj3Xwrd0DE-Tമൊഗ്രാല്‍ പുത്തൂര്‍ : വിസ്ഡം എജുക്കേഷന്‍ ഫൗണ്ടെഷന്‍ ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി കാമ്പസുകളില്‍ സംഘടിപ്പിക്കുന്ന ‘കരിയര്‍ ജന്‍ക്ഷന്‍’ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെകന്റരിയില്‍ തുടക്കമായി . വിവിധ എന്‍ട്രന്‍സ് പരീക്ഷികളെ കുറിച്ചും ഉപരിപഠന കോഴ്‌സുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ആണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. എസ് എസ് എഫ് വിസ്ഡം ഹബ്ബുകള്‍ ആണ് ക്ലസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ മാസ്റ്റര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക കരിയര്‍ സെക്ഷന് നേതൃത്വം നല്‍കി. ഡിവിഷന്‍ ക്യാമ്പസ് സെക്രട്ടറി സാബിത് കര, ഡിവിഷന്‍ ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ തസ്ലീം കുന്നില്‍സംസംസാരിച്ചു. സാദിക്ക് ബള്ളൂര്‍ സ്വാഗതവും ഫാസില്‍ ചൗക്കി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here