സൗദിയില്‍ ഇനി റീ എന്‍ട്രി വിസയും ‘അബ്ശിര്‍’ വഴി ചെയ്യാം

Posted on: November 12, 2015 8:01 pm | Last updated: November 12, 2015 at 8:01 pm
SHARE

javazathറിയാദ്: ജവാസാത്ത് സേവനങ്ങള്‍ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, മള്‍ട്ടി റീഎന്‍ട്രി വിസയും സമയ ബന്ധിത റി-എന്ട്രി വിസയും അഭ്യന്തര മന്ത്രാലത്തിന്റെ വെബ്‌സൈറ്റിലൂടെ .’അബ്ശിര്‍’ വഴി ചെയ്യാനാവുമെന്നും അതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു.
പാസ്‌പോര്‍ട്ട് വിഭാഗത്തിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലൂടെ ചെയ്യാവുന്ന രീതിയിലേക്ക് അബ്ശിര്‍ സംവിധാനം വിപുലീകരിക്കുവാനുള്ള ശ്രമത്തിലാണ് പാസ്‌പോര്‍ട്ട് വിഭാഗം.
നിലവില്‍ റീഎന്‍ട്രി വിസ പ്രിന്റ് ചെയ്യുവാനുള്ള സംവിധാനം അബ്ശിര്‍ വഴി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, എന്നാല്‍ യാത്രാസമത്ത് ഇത്തരം പേപേപ്പറുകളൊന്നും അധികൃതര്‍ വിദേശികളോടു ആവശ്യപ്പെടുകയില്ലെന്നും പാസ്‌പ്പോര്‍ട്ട് വിഭാഗം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] യില്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here