ജനപ്രതിനിധികള്‍ക്ക് സ്വീകരണംനല്‍കി

Posted on: November 12, 2015 7:56 pm | Last updated: November 12, 2015 at 7:56 pm
SHARE

20151112_173823പേരാമ്പ്ര: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വാര്‍ഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് പ്രതിനിധികള്‍ക്ക് പേരാമ്പ്ര പഞ്ചായത്ത് എല്‍ഡിഎഫ് കമ്മറ്റിയും, പൗരാവലിയും സ്വീകരണം നല്‍കി. കെ. കുഞ്ഞമ്മദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി. ബാലന്‍അടിയോടി അധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്മദ്, എ.കെ. പത്മനാഭന്‍, എന്‍.പി. ബാബു, എ.കെ. ചന്ദ്രന്‍, കല്ലോട് ഗോപാലന്‍, കെ.പി. ഗോപി, യു.സി. ഹനീഫ, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ പ്രസംഗിച്ചു. സ്ഥാനാര്‍ത്ഥികളെ ആനയിച്ച് ടൗണില്‍ പ്രകടനവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here