ഗിരിഷ് കര്‍ണാടിന് വധഭീഷണി

Posted on: November 12, 2015 10:40 am | Last updated: November 12, 2015 at 9:56 pm

girish-karnad

ബംഗളുരു: പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഗിരിഷ് കര്‍ണാടിന് വധഭീഷണി. ട്വിറ്ററിലൂടെയാണ് വധഭീഷണി. കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്ന് കര്‍ണാട് പറഞ്ഞതിന് പിന്നാലെയാണ് വധഭീഷണി.

ടിപ്പുസുല്‍ത്താനെ ഉയര്‍ത്തികാണിച്ചാല്‍ കല്‍ബുര്‍ഗിക്കുണ്ടായ അതേ അനുഭവം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. ഇന്‍ടോളറന്റ് ചന്ദ്ര എന്ന യൂസര്‍നെയ്മിലുള്ള അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ് വാര്‍ത്തയായതോടെ ഡിലീറ്റ് ചെയ്യപ്പെട്ടു. സംഭവം ഗൗരവതരമാണെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഹിന്ദുവായിരുന്നെങ്കില്‍ ശിവജിക്കെന്ന പോലെയുള്ള ആദരവ് ടിപ്പുവിനും ലഭിക്കുമായിരുന്നെന്ന് കര്‍ണാട് പറഞ്ഞത്. വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നല്‍കണമെന്നും പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.