ലഹരി വിമുക്ത കേന്ദ്രമായി സീതാലയം പ്രവര്‍ത്തനക്ഷമം

Posted on: November 12, 2015 10:00 am | Last updated: November 12, 2015 at 10:00 am
SHARE

പാലക്കാട്: ലഹരിക്കടിമപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ജില്ലാ ഹോമിയോ ആശുപത്രിയിലെ ലഹരിവിമുക്തപദ്ധതി ഒരുവര്‍ഷം പിന്നിടുന്നു.
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി 2010ല്‍ തുടങ്ങിയ സീതാലയം’പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ലഹരിവിമുക്ത ചികിത്സ തുടങ്ങിയത്.
എല്ലാ വ്യാഴാഴ്ചകളിലും 20പേരെ പരിശോധിക്കും. കൗണ്‍സലിങ്ങിന് വിധേയമായ 1000ത്തോളം പേരില്‍ 570പേര്‍ പൂര്‍ണമായും ലഹരിവിമുക്തരായി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കെ അമൃതവാണിയാണ് കൗണ്‍സലിങ് നല്‍കുന്നത്. വനിതാ സെല്ലിലെത്തുന്ന പരാതികളാണ് കൂടുതലും സീതാലയത്തിലെത്തുന്നത്.
മിക്ക കുടുംബപ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗമാണെന്ന് പരാതികള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു. ഈ തിരിച്ചറിവില്‍ നിന്നാണ് ലഹരി വിമുക്തചികിത്സ എന്ന ആശയത്തിലെത്തുന്നത്. എല്ലാ ജില്ലകളിലും സീതാലയം പദ്ധതിയോടനുബന്ധിച്ച് ലഹരിവിമുക്തചികിത്സ ലഭ്യമാക്കുന്നുണ്ട്. ആദ്യഘട്ടം കൗണ്‍സലിങ്ങും മരുന്നുമാണ് നല്‍കുന്നത്.
പിന്നീട് മൂന്നുമാസത്തോളം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. ആക്രമണസ്വഭാവത്തിലും ലഹരി ഉപയോഗത്തിലും ഉണ്ടാകുന്ന കുറവാണ് വിജയമായി കണക്കാക്കുന്നത്. പിന്നീട് ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിലേക്ക് നീങ്ങാതിരിക്കാന്‍ ലഹരി വിമുക്ത കൂട്ടായ്മയായ ആള്‍ക്കഹോളിക് അനോണിമിസില്‍’അംഗങ്ങളാക്കും.
മയക്കുമരുന്നിനും കഞ്ചാവിനും അടിമകളായ വിദ്യാര്‍ഥികള്‍ക്ക് മോചനം നല്‍കിയതാണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം.
നവജീവനം എന്നപേരില്‍ കരള്‍, പിത്താശയരോഗ പരിശോധനയും ഡോ ഷാസദ് മജീദിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.—

സൗജന്യ
നാടന്‍പാട്ട്
പരിശീലന കളരി
പാലക്കാട്: നാടോടി നാടന്‍-ആദിവാസി പഠന ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ഡിസംബര്‍ മാസത്തില്‍ ആരംഭിക്കുന്ന സൗജന്യ നാടന്‍പാട്ട് പരിശീലന കളരി (നാടന്‍പാട്ടും കളികളും) പഠിക്കാന്‍ താത്പര്യമുള്ള ഹൈസ്‌കൂള്‍, കോളജ്, മറ്റ് കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. —

LEAVE A REPLY

Please enter your comment!
Please enter your name here