Connect with us

Palakkad

അവശത മറന്ന് ഇവര്‍ ഒത്ത് കൂടി

Published

|

Last Updated

മണ്ണാര്‍ക്കാട്: അംഗവൈകല്യം തളര്‍ത്താത്ത ഊര്‍ജ്ജസ്വലതയോടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിലെ അംഗങ്ങള്‍ ഒത്തുകൂടി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ കീഴിലുളള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ കീഴിലുളള നിത്യരോഗികളും അംഗവൈകല്യം ബാധിച്ചവരുമായ ആളുകള്‍ക്കാണ് സെന്ററിന്റെ നേതൃത്വത്തില്‍ വിനോദ യാത്ര സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ 9മണിയോടെ പുറപ്പെട്ട സംഘം മലമ്പുഴയില്‍ സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ച് വൈകുന്നേരം 6മണിയോടെയാണ് തിരിച്ചെത്തിയത്. വീടുകള്‍ക്കുളളില്‍ അടച്ചിടപ്പെട്ട ഇവരുടെ ജീവിതത്തിലേക്ക് പുറംലോകത്തിന്റെ സൗന്ദര്യവും ഒത്തുചേരലിന്റെ ആനന്ദവും മറക്കാനാവാത്ത അനുഭവവുമായി മാറി. പാട്ടും കഥ പറച്ചിലും കളിയും ചിരിയുമായി കൊഴിഞ്ഞുപോയ നിമിഷങ്ങളില്‍ ഇവര്‍ ഏറെ സന്തോഷവാന്‍മാരായിരുന്നുവെന്ന് വിനോദ യാത്രക്ക് നേതൃത്വം നല്‍കിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമദാസ്, താലൂക്ക് ആസപ്രതി ജീവനക്കാരായ ചന്ദ്രന്‍, ആശ, രജനി എന്നിവര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് റോട്ടറി ക്ലബ്ബിന്റെയും യൂനിറ്റി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിനോദ യാത്ര സംഘടിപ്പിച്ചത്. ഓരോ രോഗികളുടെയും കൂടെ വീട്ടിലെ രണ്ടു പേരെ കൂടി സഹായത്തിന് കൊണ്ടു പോയിയിരുന്നു.

Latest