Connect with us

Wayanad

യു ഡി എഫിന് പൂതാടി പഞ്ചായത്ത് നഷ്ടപ്പെട്ടത് 76 വോട്ടിന്

Published

|

Last Updated

പനമരം: കോണ്‍ഗ്രസിലെ കാലുവാരല്‍ ശക്തമായതാണ് പൂതാടി പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടപ്പെടാന്‍ കാരണം. യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് പൂതാടി. 22 വാര്‍ഡുകളുളള ഇവിടെ കഴിഞ്ഞ തവണ 19-സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ കോളേരി ഇത്തവണ 13-വോട്ടിന്റെ ലീഡാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. തൂത്ത്‌ലേരിയില്‍ മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചത്. മാതമംഗലം ആറു വോട്ടിന് എല്‍ ഡി എഫ് വിജയം കണ്ടു. നെല്ലിക്കര, മണല്‍വയല്‍ വാര്‍ഡുകളില്‍ 26 വീതം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസിലെ എസ് എന്‍ ഡി പി വിഭാഗമാണ് ബി ജെ പിയെ സഹായിച്ചത്.
ഈ വാര്‍ഡില്‍ വിജയിച്ചതും ബി ജെ പി.സ്ഥാനാര്‍ഥികളും സി പി എം സ്ഥാനാര്‍ഥികളുമാണ്.കോണ്‍ഗ്രസ് കാലുവാരല്‍ രാഷ്ട്രീയം കൊണ്ട് വെറും 76 വോട്ടിന്റെ ഭൂരി പക്ഷം ലഭിച്ചതാണ് പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് ലഭിക്കാനും യു ഡി എഫിന് നഷ്ടപ്പെടാനും കാരണം. കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയ വഞ്ചന രാഷ്ട്രീയ മാന്യതക്ക് ചേര്‍ന്നതല്ലെന്ന് പൂതാടിയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു. മനോ വിഷമം ചിലപ്പോള്‍ ആത്മഹത്യയിലേക്ക് നയിക്കുന്നത് ഇത്തരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ചെയ്തികളാണെന്ന് കുറ്റപ്പെടുത്താതിരിക്കാന്‍ കഴിയില്ല. ഇതിനൊരു അറുതി വരുത്തമമെന്ന ആവശ്യം ശക്തമാണ്.
പനമരം പഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിര്‍ത്തിയെങ്കിലും യു ഡി എഫിന്റെ നിര്‍ണായക വാര്‍ഡുകളാണ് നഷ്ടപ്പെട്ടത്. പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കുണ്ടാലയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ചാപ്പനെയാണ് മത്സരിപ്പിച്ചത്. എന്നാല്‍ തുടക്കത്തില്‍ കോണ്‍ഗ്രസുകാര്‍ പ്രചരണ രംഗത്ത് സജീവമായിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശിവന് പിന്‍തുണ കൊടുത്തു. സാധാരണ ഗതിയില്‍ 200-ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ഥി ജയിക്കുന്നത്. എന്നാല്‍ ഇത്തവണ 16 വോട്ടിന്റെ ലീഡാണ് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ജനതാദള്‍യൂവിന് കൊടുത്ത 2-ാം വാര്‍ഡ് വെറും മൂന്ന് വോട്ടിനാണ് യു ഡി എഫ് സ്ഥാനാര്‍ഥി തോറ്റത്. ഇതും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റാണ്. കായക്കുന്ന്, കൂളിവയല്‍, അഞ്ചുകുന്ന്, പാതിയമ്പം, പരിയാരം എന്നീ വാര്‍ഡുകള്‍ യു ഡി എഫിന്റെ സിറ്റിംഗ് വാര്‍ഡുകളായിരുന്നു. കോണ്‍ഗ്രസിലെ കാലുവാരലാണ് ഇവിടെ തിരിച്ചടിയായത്. പഞ്ചായത്തിലെ 9-ാം വാര്‍ഡിലും ഇതെ അവസ്ഥയായിരുന്നു.