ഖുര്‍ആന്‍, ബുര്‍ദ, ദഫ് മത്സരങ്ങള്‍ 29ന്

Posted on: November 12, 2015 5:56 am | Last updated: November 11, 2015 at 11:56 pm

കൊച്ചി: ഡിസംബര്‍ 13 ന് കൊച്ചിയില്‍ നടക്കുന്ന ജില്ലാ നബിദിന റാലി, മീലാദ് സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മനപ്പാഠമാക്കിയവരുടെ പാരായണം, ബുര്‍ദ, ദഫ്, പ്രസംഗ മത്സരങ്ങള്‍ ഈ മാസം 29ന് രാവിലെ എട്ട് മണി മുതല്‍ ടൗണ്‍ ഹാളില്‍ നടക്കും. മത്സരവിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.
വൈകീട്ട് ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ സെമിനാറും നടക്കമെന്ന് ചെയര്‍മാന്‍ എം എം അബ്ദുര്‍റഹ്മാന്‍ സഖാഫി, കണ്‍വീനര്‍ മുഹമ്മദ് റഫീഖ് സഖാഫി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9447 701 874, 9645 578 180, 9037 015 326