എ സമ്പത്ത് എം പിയുടെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം

Posted on: November 11, 2015 10:09 pm | Last updated: November 12, 2015 at 12:10 am
SHARE

a sambathന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത സുരക്ഷയുള്ള എം പിയുടെ ഔദ്യോഗിക വസതിയില്‍ മോഷണം. ആറ്റിങ്ങല്‍ എം പി ഡോ. എ സമ്പത്തിന്റെ അശോക റോഡിലെ 44ാം നമ്പര്‍ വസതിയിലാണ് മോഷണം നടന്നത്. വസതിയോട് ചേര്‍ന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, വിലകൂടിയ ഷൂ എന്നിവയാണ് നഷ്ടപ്പെട്ടത്. ആന്ധ്രാപ്രദേശിലെ പാര്‍ട്ടി മുഖപത്രത്തിലെ ലേഖകന്റെ വസ്തുക്കളാണ് മോഷണം പോയത്.
ലേഖകന്‍ ഈ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 12.45 വരെ ഇയാള്‍ ലാപ്‌ടോപ്പ് ഉപയോഗിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍തന്നെ ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. അതീവ ജാഗ്രതയുള്ള രാജ്യതലസ്ഥാനത്ത് നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമ്പത്ത് ഈ സമയം വസതിയില്‍ ഉണ്ടായിരുന്നില്ല. ഫൂലന്‍ദേവി എം പി ആയിരിക്കെ താമസിച്ച വസതിയിലാണ് സമ്പത്ത് ഇപ്പോള്‍ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here