എയ്ഗന്‍ തീരത്ത് ബോട്ടു മുങ്ങി 14 പേര്‍ മരിച്ചു

Posted on: November 11, 2015 9:11 pm | Last updated: November 11, 2015 at 9:11 pm
SHARE

boat_11112015ഇസ്താംബുള്‍: ഗ്രീസിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കിയിലെ എയ്ഗന്‍ തീരത്ത് ബോട്ടു മുങ്ങി 14 കുടിയേറ്റക്കാര്‍ക്കൂടി മരിച്ചു. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. മരിച്ച 14 പേര്‍ക്കുപുറമേ എത്രപേരെ കാണാതായിട്ടുണെ്ടന്നു വ്യക്തമല്ല. മരിച്ചവര്‍ ഏതു രാജ്യത്തുനിന്നുള്ളവരാണെന്നും വെളിപ്പെടുത്തിയിട്ടില്ല.

ബോട്ടിലുണ്ടായിരുന്ന 27 പേരെ തുര്‍ക്കി തീരസേന രക്ഷപ്പെടുത്തിയതായി ദോഗന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടുത്തിയവരില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here