24 മണിക്കൂര്‍ ടെന്നീസ് മാരത്തോണ്‍ സംഘടിപ്പിക്കും

Posted on: November 11, 2015 7:48 pm | Last updated: November 13, 2015 at 5:52 pm
SHARE
വെറാസിറ്റി വേള്‍ഡ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍
വെറാസിറ്റി വേള്‍ഡ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെന്നീസ് മാരത്തോണ്‍ പ്രദര്‍ശന മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളിനത്തില്‍ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ടെന്നീസ് മത്സരം സംഘടിപ്പിക്കുന്നത്.
ദുബൈ ഗ്രാന്റ് ഹയാത്തിലെ ടെന്നീസ് കോര്‍ട്ടിലാണ് 13, 14 തിയ്യതികളില്‍ എ ഡി ഐ ബി 24-ഹവര്‍ ടെന്നിസ് മാരത്തോണ്‍ മത്സരം നടക്കുകയെന്ന് സംഘാടകരായ വെറാസിറ്റി വേള്‍ഡിന്റെ എം ഡി വിപിന്‍ ശര്‍മയും ഷെരിഫ് ഇന്റര്‍നാഷനല്‍ സ്‌പോട്‌സ് മാനേജുമെന്റ് എം ഡി സ്ട്രാത്ത് ഷെരിഫും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 76 താരങ്ങളായിരിക്കും ആറു ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ പങ്കെടുക്കുക. 72 താരങ്ങള്‍ പങ്കെടുത്ത മത്സരമെന്ന ഗിന്നസ് റെക്കാര്‍ഡ് തിരുത്താനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ടീം എ ഡി ഐ ബി, ടീം ഹുവാവെയ്, ടീം പെപ്‌സി, ടീം ഗ്രാന്റ് ഹയാത്ത്, ടീം ചാനല്‍ 4, ടീം ഡി ടി എ എന്നിവയാണ് പങ്കെടുക്കുന്നത്. പങ്കാളികളാവുന്ന എല്ലാവര്‍ക്കും 2013ലെ വിംബിള്‍ഡണ്‍ ജേത്രി മരിയോണ്‍ ബര്‍ട്ടോളിയുമായി കളിക്കാന്‍ അവസരം ലഭിക്കും. മത്സരം കാണാന്‍ എത്തുന്നവര്‍ക്ക് ബര്‍ട്ടോളിയുമായി മുഖാമുഖത്തിനും അവസരം ഒരുക്കിയിട്ടുണ്ട്. എ ഡി ഐ ബി, ഹുവാവെയ്, ക്വാണ്ടാസ്, പെപ്‌സി, ആര്‍ക്‌സ് ആന്റ് കര്‍വ്‌സ്, വാട്ടര്‍മെലണ്‍ കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയവയുടെ പിന്തുണയും മത്സരത്തിനുണ്ടെന്നും ഇരുവരും വ്യക്തമാക്കി.