തിരുവന്തപുരം: എല്‍ഡിഎഫിലേക്ക് മടങ്ങി വരണമെന്ന വി എസിന്റെ ക്ഷണം ആര്‍എസ്പി നിരസിച്ചു. മുന്നണി മറ്റത്തിനുള്ള ക്ഷണം സ്വീകരിക്കുന്നില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. മുന്നണി മാറ്റം രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല. പ്രതിസന്ധി വന്നപ്പോള്‍ ആര്‍എസ്പിക്ക് സിറ്റിങ് സീറ്റ് അനുവദിച്ചവരാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചവരാണ് ഇടതുമുന്നണി. വി എസ് ജയിലിലടച്ച പിള്ളയുടെ പാര്‍ട്ടിക്ക് എല്‍ഡിഎഫ് സീറ്റ് നല്‍കിയെന്നും അസീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വി എസ് ആര്‍എസ്പിയേയും ജെഡിയുവിനേയും മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്.