സുനന്ദയുടെ മരണം പൊളോണിയം മൂലമല്ലെന്ന് റിപ്പോര്‍ട്ട്

Posted on: November 11, 2015 11:18 am | Last updated: November 12, 2015 at 10:29 am
SHARE

sunantha pushkar 2ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പൊളോണിയം കാരണമല്ലെന്ന് ആന്തരികാവയവ പരിശോധനാ ഫലം. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളും കണ്ടെത്താനായില്ല. ഇതുസംബന്ധിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം ഉളളില്‍ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഏതു വിഷമാണ് മരണകാരണമെന്ന് പരിശോധിക്കാന്‍ ഇന്ത്യയില്‍ സംവിധാനമില്ലെന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ വാഷിംഗ്ടണിലെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ കീഴിലുള്ള ഫോറന്‍സിക് ലാബിലേക്കയക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here