Connect with us

Palakkad

കാഞ്ഞിരപ്പുഴയിലെ തോല്‍വി: സമനില തെറ്റി വിഘടിത വിഭാഗം

Published

|

Last Updated

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ലീഗിന്റെ തോല്‍വിയില്‍ സമനില തെറ്റിയ വിഘടിത വിഭാഗം സുന്നികള്‍ക്കെതിരെ കുപ്രചാരണവുമായി രംഗത്ത്.
യു ഡി എഫിന് ഭരണം നഷ്ടമാവുകയും അഞ്ച് സീറ്റുണ്ടായിരുന്ന ലീഗിന് ഒരു സീറ്റ് ലഭിച്ചതില്‍ അരിശം പൂണ്ടാണ് വിഘടിത വിഭാഗം കുപ്രചാരണം നടത്തുന്നത്. ലീഗിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ലീഗിന് ലഭിച്ച ഏക സീറ്റ് കല്ലാംകുഴിയിലാണ്. ഇവിടുത്തെ വിജയം ഘോഷിച്ചാണ് സുന്നികള്‍ക്കെതിരെ പ്രചരണം നടത്തുന്നത്. കല്ലാം കുഴിയില്‍ ലീഗിനെതിരെ രൂപം കൊണ്ട സമ്പാര്‍ മുന്നണിക്ക് വോട്ട് പിടിക്കാന്‍ സുന്നി വിഭാഗക്കാരുമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍, തിരെഞ്ഞടുപ്പ് ഫലം വന്നതോടെ സുന്നികള്‍ മൗനത്തിലാണെന്നും വിഘടിത പത്രം പറയുന്നു. എന്നാല്‍ ഇതിനൊന്നും തെളിവ് നിരത്താതെ ലേഖകന്റെ ഭാവനവിലാസത്തോടെയുള്ള കെട്ടുകഥക്ക് യാതൊരു പ്രസക്തിയൊന്നുമില്ലെന്ന് വാര്‍ത്ത വായിക്കുന്നതോടെ സാമാന്യം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.
കപ്പൂര്‍ 17ാം വാര്‍ഡ്, പട്ടിത്തറ അഞ്ചാം വാര്‍ഡ് എന്നിവിടങ്ങളില്‍ യു ഡി എഫ് ബാനറില്‍ വിജയിച്ചവര്‍ ചേളാരി വിദ്യാര്‍ഥി വിഭാഗം മേഖലാ, ജില്ലാ ഭാരവാഹികളാണെന്ന് പത്രത്തില്‍ അവകാശപ്പെടുന്നത്.
ഇത്തരത്തില്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നവരാണ് സുന്നി വിഭാഗത്തിനെതിരെ നുണപ്രചരണവുമായി രംഗത്ത് വരുന്നത് അപഹാസ്യമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
കല്ലാം കുഴിയില്‍ വിഘടിത വിഭാഗത്തിന്റെ അനീതിക്കെതിരെയും മഹല്ലില്‍ അനധികൃത പിരിവിനെതിരെയും ജനപക്ഷത്ത് നിന്ന് ശബ്ദം ഉയര്‍ത്തിയതിനെതിരെയാണ് വിഘടിത വിഭാഗം രണ്ട്‌സുന്നി പ്രവര്‍ത്തകരായ പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസയെയും നുറുദ്ദീനെയും മൃഗീയമായി കൊലപ്പെടുത്തിയത്. ഭരണസ്വാധീനം ഉപയോഗിച്ച് പരമാവധി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ജാമ്യത്തിലിറങ്ങിയ രണ്ട് പ്രതികളുടെ ജാമ്യം കോടതി റദ്ദ് ചെയ്തു.
കല്ലാംകുഴി വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പത്രം പഞ്ചായത്തില്‍ 14 സീറ്റുണ്ടായിരുന്ന യു ഡി എഫിന് അഞ്ചായി കുറഞ്ഞതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.