പരപ്പനങ്ങാടിയില്‍ തകര്‍ന്നത് ലീഗ് കോട്ട

Posted on: November 11, 2015 10:08 am | Last updated: November 11, 2015 at 10:08 am
SHARE

പരപ്പനങ്ങാടി: ജനകീയ വികസന മുന്നണിയുടെ കൊടുങ്കാറ്റില്‍ കട പുഴകി വീണത് കടലോരത്തെ മുസ്‌ലിം ലീഗ് കോട്ടകള്‍. പരപ്പനങ്ങാടി പ്രഥമ നഗരസഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പിലാണ് മുസ്‌ലിം ലീഗ് പ്രാദേശിക ജില്ലാ സംസ്ഥാന നേതൃത്വം മത്സ്യത്തൊഴിലാളികളോ കാണിക്കുന്ന വിവേചനത്തിലും വിശ്വാസ വഞ്ചനയിലും പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗിന്റെ കോട്ടയായി കരുതിയിരുന്ന തീരത്തെ മുഴുവനും ഡിവിഷനുകളും കടപുഴകി വീണത്.
മുസ്‌ലിം ലീഗ് നേതൃത്വം പറയുന്നവര്‍ക്ക് വോട്ട് ചെയ്യുകയായിരുന്നു നാളിതുവരെ തീരദേശ വാസികള്‍. ഇതിന് വിരുദ്ധമായിട്ടാണ് ഇക്കുറി ജനങ്ങള്‍ ഒന്നിച്ച് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. നഗരസഭയിലെ 29 നമ്പര്‍ ഡിവിഷനായ സദ്ദാം ബീച്ച്, 30 പുത്തന്‍ കടപ്പുറം സൗത്ത് 35 ഒട്ടുമ്മല്‍ സൗത്ത്, 40 അങ്ങാടി, 42 യാറത്തിങ്ങള്‍, 45 ആലുങ്ങല്‍ നോര്‍ത്ത് എന്നിവയിലാണ് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍. രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിക്കുന്ന വിജയം സമ്മാനിച്ചത്.
പുത്തന്‍ കടപ്പുറം സൗത്ത് ഡിവിഷനില്‍ മത്സ്യത്തൊഴിലാളി യൂനിയന്‍ (സി ഐ ടി യു) തിരൂരങ്ങാടി ഏരിയാ സെക്രട്ടറിയായ കെ പി എം കോയയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും പരപ്പനങ്ങാടി സര്‍വീസസ് കോ-ഓപറേറ്റീവ് ബേങ്ക് ഡയറക്ടറുമായ ചേക്കാലി റസാക്കിനെയാണ് കോയ മലര്‍ത്തിയടിച്ചത്. 60 വോട്ടാണ് കോയയുടെ ഭൂരിപക്ഷം. ഒട്ടുമ്മല്‍ സൗത്ത് ഡിവിഷനില്‍ സജീവ സുന്നി പ്രവര്‍ത്തകനും പ്രവാസിയുമായ കെ സി ആലിക്കുട്ടിയുടെ വിജയം. തിളക്കമാര്‍ന്നതായി വിഘടിത സുന്നി പ്രവര്‍ത്തകനായ പി സൈതലവിയെയാണ് ആലിക്കുട്ടി ഏറെ വാശിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. അങ്ങാടി കടപ്പുറത്ത് വിജയിച്ച (എസ് ഡി വനിതാ സംവരണം) നിലവിലെ മുസ്‌ലിം ലീഗ് മെമ്പര്‍ കെ സി അച്യുതന്റെ ഭാര്യ ബേബിയെ പ്രദേശത്തുകാരിയായ സുമഗലിയാണ് വെന്നിക്കൊടി പാറിച്ചത്. 43 വോട്ടാണ് ഭൂരിപക്ഷം.
യാറത്തിങ്ങല്‍ ഡിവിഷനില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേടിയ വിജയം ഗ്രാമത്തിന്റെ വിജയമായി. മുസ്‌ലിം ലീഗിന്റെ കോണി ചിഹ്നത്തില്‍ മത്സരിച്ച് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വി പി കമ്മദിനെ സ്വതന്ത്ര വേഷം കെട്ടിച്ചാണ് ഗോദയില്‍ ഇറക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബി പി സുഹാസാണ് കമ്മദിനെ തോല്‍പ്പിച്ചത്.
190 വോട്ടിന്റെ ഭൂരിപക്ഷമാണ് സുഹാസ് നേടിയത്. ആലുങ്ങല്‍ നോര്‍ത്തില്‍ വിജയിച്ചത് ജനകീയ മുന്നണിയുടെ കര്‍മ പോരാളിയും ജനതാദള്‍ മണ്ഡലം നേതാവുമായിരുന്ന കെ സി നാസറാണ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റും ബി പി ഹംസക്കോയയെ പരാജയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here