Connect with us

Malappuram

കോണ്‍ഗ്രസിന് ക്ഷീണമായി നിലമ്പൂരില്‍ യുവനേതാക്കളുടെ പരാജയം

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ കനത്ത വിജയം ആഘോഷിക്കുമ്പോഴും യുവനേതാക്കളുടെ പരാജയവവും പുറത്താക്കപ്പെട്ട മുന്‍ മണ്ഡലം സെക്രട്ടറിയുടെ വിജയവും റിബല്‍ സ്ഥാനാര്‍ഥിയുടെ മികച്ച പ്രകടനവും നിലമ്പൂരില്‍ കോണ്‍ഗ്രസിന് ആഘാതമായി.
നഗരസഭയിലെ സി പി എമ്മിന്റ ഉറച്ച കോട്ടകളില്‍പോലും കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും യുവ നേതാക്കള്‍ മത്സരിച്ച ഡിവിഷനുകള്‍ കോണ്‍ഗ്രസിന ്‌നഷ്ടപ്പെട്ടത് ഏറെ ചര്‍ചകള്‍ക്കിടയാക്കുന്നുണ്ട്. വല്ലപുഴയില്‍ സി പി എം വിമതനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടം, ചന്തക്കുന്നില്‍ മുന്‍കോണ്‍ഗ്രസ് നേതാവ് മുസ്തഫ കളത്തുംപടിക്കലിനോട് തോറ്റ യൂസുഫ് കാളിമഠത്തിലുമാണ് നഗരസഭ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളായി എത്തിയത്. എന്നാല്‍ ഇരുനേതാക്കളും ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന മുന്‍ പഞ്ചായത്തംഗം കൂടിയായ മുസ്തഫ കളത്തും പടിക്കല്‍ പാര്‍ട്ടിയുടെ ഔദ്യോദിക സ്ഥാനാര്‍ഥിയായ യൂസുഫ് കാളിമഠത്തിലെനെതിരെ 237വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഷാജഹാന്‍ പായിമ്പാടവും 178 വോട്ടുകള്‍ക്കും പരാജയപ്പെട്ടു. ഇരു ഡിവിഷനുകളിലും സി പി എം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാമെങ്കിലും പരാജയം കുറച്ചുകാണാനാവില്ല. പാര്‍ട്ടിയിലെ ഒരുവിഭാഗം കരുനീക്കങ്ങള്‍ നടത്തിയതായും സംശയിക്കപ്പെടാം. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുത്താംപൊയില്‍ ഡിവിഷനില്‍ നിന്ന് വിമതമനായി മത്സരിച്ച പി കെ ശഫീഖ് ഔദ്യോദിക സ്ഥാനാര്‍ഥിയോട് മൂന്ന് വോട്ടിനാണ് തോറ്റത്. സി പി എമ്മിന്റെ വോട്ടുകള്‍ കൂടുതലായി ചോര്‍ന്നെങ്കിലും ഇവിടെ കോണ്‍ഗ്രസിലും അടിയൊഴുക്ക് സംഭവിച്ചതായി സൂചനയുണ്ട്. മുന്നണി വിജയം കൊണ്ടാടുമ്പോഴും യുവനേതാക്കളുടെ പരാജയം ചെറിയ മ്ലാനതക്കും ഇടയാക്കും.