Connect with us

National

ബീഫ് വിവാദമുയര്‍ത്തി വീണ്ടും ആര്‍എസ്എസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബീഫ് പ്രധാന വിഷയമാക്കി വീണ്ടും ആര്‍ എസ് എസ് മുഖപത്രം രംഗത്ത്. ഇത്തവണ കേരളാ ഹൗസിലെ ബീഫ് വില്‍പ്പനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍ എസ് എസ് മുഖപത്രം രംഗത്തെത്തിയിരിക്കുന്നത്. കേരളാ ഹൗസില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലാണ് ബീഫ് വില്‍പ്പന നടക്കുന്നതെന്നും, തിന്നാനുള്ള അവകാശമെന്ന പേരില്‍ ഹിന്ദുവിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആര്‍ എസ് എസ് മുഖപത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പായ ഓര്‍ഗനൈസര്‍ ആരോപിക്കുന്നു. ഹിന്ദുവിനും നിയമത്തിനും അവഹേളനം നമ്മള്‍ മതേതരര്‍ എന്ന പേരിലാണ് ലോഖനം. കേരളാ ഹോസിലെ നിയമാനുസൃതമായ പരിശോധനയെ എതിര്‍ത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിനെയും ലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മറ്റൊരു സമുദായത്തിന്റെ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള നടപടി ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണെന്നുമാണ് ആര്‍എസ്എസ് മുഖപത്രം പറയുന്നത്. ബീഫ് വിഷയം ഉയര്‍ത്തിയുള്ള പ്രചാരണത്തിന് ബീഹാറില്‍ ഉള്‍പ്പെടെ കനത്ത തിരിച്ചടി നേരിട്ടിട്ടും ആര്‍ എസ്എസ് ഈ വിഷയം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് ലേഖനം നല്‍കുന്നത്.
ഗോവധം നിരോധിച്ച സ്ഥലത്ത് ബീഫ് വില്‍പ്പന നിയമവിരുദ്ധമാണെന്നാണ് ആര്‍ എസ് എസ് മുഖപത്രത്തിലെ ലേഖനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നിഘണ്ടു അനുസരിച്ച് ബീഫ് എന്നതിന്റെ അര്‍ഥം പരിശോധിച്ചാല്‍ പശുവിന്റേയും കാളയുടേയും ഇറച്ചി ഉള്‍പ്പെടും അതുകൊണ്ടുതന്നെ ഗോവധം നിരോധിച്ച ഡല്‍ഹിയില്‍ ഇത് വില്‍ക്കുന്നത് നിയമ വിരുദ്ധമാണ്. കേരള ഹൗസില്‍ ഗോമാംസം വില്‍ക്കുന്നുവെന്ന് ആരെങ്കിലും പരാതിപ്പെട്ടാല്‍ അത് പരിശോധിക്കാന്‍ പോലീസിന് അവകാശമുണ്ടെന്നും ഇതിനെ എതിര്‍ത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തുവന്നത് അനുകൂലിക്കാനാകില്ലെന്നും ലേഖനം പറയുന്നു. ഉമ്മന്‍ചാണ്ടി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ലേഖനം ആവര്‍ത്തിക്കുന്നു.
ഇതോടൊപ്പം ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എന്ന് പറയുന്നത് ഹിന്ദുക്കളെ അപമാനിക്കാനുള്ള അവകാശമായി മാറുകയാണെന്നും ഇത് അപകടകരമാണെന്നും ലേഖനം കുറ്റപെടുത്തുന്നു.
ഭക്ഷണം കഴിക്കുകയെന്നത് അവരുടെ മൗലികാവകാശമാന്നതിലുപരി ഹിന്ദുക്കളെ അപമാനിക്കുക എന്നതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്.

Latest