Connect with us

Organisation

വിസ്ഡം ഡിഗ്രി ബാച്ച് ക്ലാസ് ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമി ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന പ്രിപ്രേറ്ററി പ്രോഗ്രാം ഫറോക്ക് ഖാദിസിയ്യയില്‍ ആരംഭിച്ചു. വെഫി ഡയറക്ടര്‍ വി പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. വിസ്ഡം അക്കാദമി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇസ്മാഈല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ ശമീര്‍ ക്ലാസെടുത്തു. പി ഉസ്മാന്‍ ബുഖാരി, മര്‍സൂഖ് സംബന്ധിച്ചു. മാസത്തില്‍ മൂന്ന് ക്ലാസുകളായാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. പ്രമുഖ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളിലെ പരിശീലകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.