അനധികൃതമായി കടത്തിയ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

Posted on: November 10, 2015 10:20 pm | Last updated: November 10, 2015 at 10:20 pm
SHARE

പേരാമ്പ്ര: കേരളത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന കര്‍ണാടക ബീവറേജ് കോര്‍പ്പറേഷന്‍ ലേബല്‍ പതിച്ച മദ്യവുമായി മധ്യവയസ്‌കന്‍ പോലീസിന്റെ പിടിയിലായി. ആവടുക്ക സ്വദേശി കരുണനെ (49) യാണ് മുതുകാട് ടൗണില്‍വെച്ച് പെരുവണ്ണാമൂഴി എസ്‌ഐ പ്രജീഷ് അറസ്റ്റ് ചെയ്തത്. 90 മില്ലിയുടെ 17 പാക്കറ്റ് മദ്യം ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.