ഫ്‌ളൈയിംഗ് നാവിഗേറ്ററുമായി ദുബൈ സിവില്‍ ഡിഫന്‍സ്

Posted on: November 10, 2015 7:28 pm | Last updated: November 10, 2015 at 7:28 pm
SHARE

dubai.ദുബൈ: ഫ്‌ളൈയിംഗ് നാവിഗേറ്ററുമായി ദുബൈ സിവില്‍ ഡിഫന്‍സ് വ്യോമ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ പ്രയോജനപ്പെടുന്ന ഫ്‌ളൈയിംഗ് നാവിഗേറ്ററിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂഷി വിശദീകരിച്ചു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ദുബൈ വ്യോമ പ്രദര്‍ശന മേളയിലാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുതിയ ഉപകരണം പ്രദര്‍ശനത്തിന് ഒരുക്കിയത്. ഏതെല്ലാം ഡിവൈസുകളാണ് ഉപയോഗിക്കുന്നതെന്നും അവയെല്ലാം രക്ഷാദൗത്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും റാശിദ് താനി വിശദമായി വിവരിച്ചു. സിവില്‍ ഡിഫന്‍സിന്റെ സാങ്കേതിക വിഭാഗമാണ് ഫ്‌ളൈയിംഗ് നാവിഗേറ്ററിന്റെ രൂപകല്‍പനയും നിര്‍മാണവും നില്‍വഹിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here