Connect with us

Kerala

മാണിയുടെ രാജിക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ ഭിന്നത

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ രാജിക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ല്‍ ഭിന്നത രൂക്ഷം. മാണി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. കെ എം മാണി കുറ്റക്കാരനാണെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിട്ടില്ല. കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തോമസം ഉണ്ണിയാടന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ആന്റണി രാജു പറഞ്ഞു. ഇന്നത്തെ പാര്‍ട്ടി യോഗത്തിലാണ് രാജിക്കാര്യം തീരുമാനിക്കുക. കോടതി വിധി മാത്രം നോക്കിയല്ല തീരുമാനമെടുക്കുക. പൊതുരാഷ്ട്രീയ അന്തരീക്ഷം കൂടി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.