Connect with us

National

ആര്‍ എസ് എസ് മേധാവി രാഷ്ട്രപതിയെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ എസ് മേധാവി മോഹന്‍ ഭാഗവത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയത്തിന് ആര്‍ എസ് എസിന്റെ ഇടപെടല്‍ പ്രധാന കാരണമായെന്ന് ബി ജെ പി നേതാക്കള്‍ തന്നെ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് ആര്‍ എസ് എസ് തലവന്റെ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച. ആര്‍ എസ് എസ് തലവന്മാര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നത് പതിവില്ലാത്തതിനാല്‍ തന്നെ ഇന്നലത്തെ സന്ദര്‍ശനത്തിന് പ്രാധാന്യവും ഏറെയാണ്.
ആര്‍ എസ് എസ് ഉള്‍പ്പെടെ സംഘ്പരിവാറിന്റെ അസഹിഷ്ണുത പരാമര്‍ശങ്ങളും പ്രവൃത്തികളും രാജ്യത്തിന്റെ ബഹുസ്വരതക്ക് കളങ്കമേല്‍പ്പിക്കുമെന്ന് മൂന്ന് തവണ രാഷ്ട്രപതി പ്രസ്താവന നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമെന്നറിയുന്നു. എന്നാല്‍ ദീപാവലി ആശംസ കൈമാറാനാണ് സന്ദര്‍ശിച്ചതെന്നാണ് ആര്‍ എസ് എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Latest