തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടുകണക്കില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

Posted on: November 10, 2015 12:01 am | Last updated: November 10, 2015 at 12:01 am
SHARE

voteതിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കുകളനുസരിച്ച് എല്‍ ഡി എഫിന് 37.36-ഉം യു ഡി എഫിന് 37.23-ഉം ബി ജെ പി മുന്നണിക്ക് 13.28-ഉം മറ്റുള്ളവര്‍ക്ക് 12.12-ഉം ശതമാനം വോട്ടുകള്‍ ലഭിച്ചു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ എല്‍ ഡി എഫിന് 74,01,160-ഉം, യു ഡി എഫിന് 73,76,752- ഉം ബി ജെ പി മുന്നണിക്ക് 26,31,271-ഉം മറ്റുള്ളവര്‍ക്ക് 24,01,153-ഉം ലഭിച്ചു. ഇതില്‍ നഗര തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫിന് 14,62,902-ഉം യു ഡി എഫിന് 15,03,343 ഉം ബി ജെ പി മുന്നണിക്ക് 6,41,198 -ഉം മറ്റുള്ളവര്‍ക്ക് 5,74,194 ഉം വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. ഗ്രാമ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫിന് 59,38,258-ഉം യു ഡിഎഫിന് 58,73,409-ഉം ബി ജെ പി മുന്നണിക്ക് 19,90,073-ഉം മറ്റുള്ളവര്‍ക്ക് 18,26,959 ഉം വോട്ടുകള്‍ ലഭിച്ചു.
കക്ഷി ബന്ധത്തില്‍ സ്പഷ്ടീകരണം ലഭിക്കേണ്ട സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മറ്റുളള്ളവരുടെ കൂട്ടത്തിലാണ് പ്രാഥമിക കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വതന്ത്രര്‍ കൂടുതല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി മത്സരിച്ചവരാണ്. ഗ്രാമീണ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 10.56 ശതമാനം വരുന്ന 16,50,439 വോട്ടുകളും നഗര തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 12.07 ശതമാനം വരുന്ന 5,04,727 വോട്ടുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. നിലവില്‍ മുന്നണി പിന്തുണയുള്ള സ്വതന്ത്രര്‍മാര്‍ക്ക് പുറമെയുള്ളവരാണ് ഈ വിഭാഗം. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇവരെ പ്രതേ്യക വിഭാഗമായി കണക്കാക്കിയിട്ടുള്ളത്. ഈ വിഭാഗത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് രാഷ്ട്രീയ കക്ഷികളുടെ പിന്തുണ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here