ആര്‍ സി എഫ് ഐ വസ്ത്ര വിതരണം നടത്തി

Posted on: November 9, 2015 10:45 pm | Last updated: November 9, 2015 at 10:45 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ ചേരികളില്‍ താമസിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ആര്‍ സി എഫ് ഐ) വസ്ത്രവിതരണം നടത്തി. ഓഖ്‌ലാ വിഹാര്‍, സിലംപൂര്‍ തുടങ്ങിയടങ്ങളിലെ നൂറില്‍ പരം കുടുംബങ്ങള്‍ക്കാണ് വസ്ത്രവിതരണം നടത്തിയത്. ആര്‍ സി എഫ് ഐ ഡല്‍ഹി കോ-ഒഡിനേറ്റര്‍ ഹസീബ് സഖാഫി വിതോരണോദ്ഘാടനം നിര്‍വഹിച്ചു. സിദ്ദീഖ് മുഹമ്മദ് , വിസ്ഡം ഹോം കോ-ഒഡിനേറ്റര്‍ ഖാദര്‍ നൂറാനി നരിക്കോട്, എസ് എസ് എഫ് ഡല്‍ഹി സോണ്‍ ജന. സെക്രട്ടറി അഫ്‌സല്‍ മൂസ, മജീദ് നരിക്കുനി, ഇര്‍ഷാദ്, ഉവൈസ്, ഇഹ്‌സാനുല്‍ ഇഹ്തിഷാം, സാലിഹ ്കുറ്റിയാടി, ശമീര്‍ കോതമഗലം പങ്കെടുത്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന കൊടും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളാണ് വിതരണം ചെയ്തത്.