ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹം: എസ് വൈ എസ്

Posted on: November 9, 2015 9:26 pm | Last updated: November 9, 2015 at 9:26 pm
SHARE

ഉദുമ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകര്‍ നാട്ടില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റി അറിയിച്ചു.
ഫലപ്രഖ്യാപനം മുതല്‍ ലീഗ് പ്രവര്‍ത്തകര്‍ നടത്തിവരുന്ന ആഹ്ലാദപ്രകടനം ആഭാസകരമാകുന്നത് നിയന്ത്രിക്കാന്‍ നേതൃത്വം ഇടപെടണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു.
പൂച്ചക്കാട് സുന്നി സെന്ററില്‍ പള്ളിക്കര സര്‍ക്കിള്‍ എസ് വൈ എസ് ജലാലിയ്യ മജ്‌ലിസ് നടന്നുകൊണ്ടിരിക്കെ ഓഫീസ് പരിസരത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി കരുതിക്കൂട്ടി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് ഖേദകരമാണെന്ന് സോണ്‍ കമ്മിറ്റി വിലയിരുത്തി.
സമാധാനപരമായി ജലാലിയ്യ മജ്‌ലിസ് അടക്കമുള്ള സംഘടനാ പദ്ധതികള്‍ നടന്നുവരുന്ന പൂച്ചക്കാട് പ്രദേശം പ്രശ്‌നബാധിത മേഖലയാക്കി മാറ്റാനുള്ള ലീഗ് പ്രവര്‍ത്തകരുടെ നീക്കത്തില്‍ പള്ളിക്കര സര്‍ക്കിള്‍ എസ് വൈ എസ്, സെക്ടര്‍ എസ് എസ് എഫ് കമ്മിറ്റികള്‍ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here