സുഹൈല്‍ സാറ്റ്-2 വിക്ഷേപണം അടുത്ത വര്‍ഷം അവസാനം

Posted on: November 9, 2015 8:42 pm | Last updated: November 9, 2015 at 8:42 pm
SHARE

sateliteദോഹ: ഖത്വറിന്റെ പുതിയ ഉപഗ്രഹ ദൗത്യമായ സുഹൈല്‍ സാറ്റ് വിക്ഷേപണത്തിനു തയാറെടുക്കുന്നു. പ്രധാനമായും പ്രക്ഷേപണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ബഹിരാകാശ സേവനങ്ങള്‍ക്കായുള്ളതാണ് ‘സുഹൈല്‍ സാറ്റ് 2’. അടുത്ത വര്‍ഷം അവസാനത്തോടെ വിക്ഷേപിച്ച് 2017 ആദ്യത്തോടെ ഉപഗ്രഹം ഉപയോഗപ്പെടുത്തിയുള്ള പ്രക്ഷേപണ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകുമെന്ന് ഖത്വര്‍ സാറ്റലൈറ്റ് കമ്പനി സെയില്‍സ് മാനേജര്‍ മുഹമ്മദ് അല്‍ സയ്യിദ് പറഞ്ഞു.
കമ്പനിയുടെ നേതൃത്വത്തില്‍ ‘റാഫി’ന്റെ സഹകരണത്തോടെ ദോഹയില്‍ നടക്കുന്ന ഏഴാമത് വിഷ്വല്‍ മീഡിയ അസോസിയേഷന്റെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ പ്രക്ഷേപണ രംഗത്ത് അല്‍ ജസീറയടക്കമുള്ള ഖത്വറിലെ മുഴുവന്‍ ചാനലുള്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ അത്യാധുനിക സൗകര്യത്തോടെയുള്ള സേവനങ്ങള്‍ ല്യമാക്കാനുദ്ദേശിച്ചാണ് ‘സുഹൈല്‍ 2’ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here