‘ടിപ്പു സുല്‍ത്താന്‍ മത മൈത്രിയുടെ പ്രതീകം’

Posted on: November 9, 2015 8:37 pm | Last updated: November 9, 2015 at 8:37 pm
SHARE

tippuദോഹ: ഇന്ത്യയില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മാതൃകാപരമായ മുന്നേറ്റം നടത്തിയ ടിപ്പു സുല്‍ത്താന്‍ മതമൈത്രിയുടേയും ദേശ സ്‌നേഹത്തിന്റേയും പ്രതീകമാണെന്ന് ദോഹയില്‍ ടിപ്പു സുല്‍ത്താന്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ടിപ്പുവിനെ മതഭ്രാന്തനും വര്‍ഗീയ വാദിയുമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ ചരിത്രത്തെ വികലമാക്കുന്നതാണ്. ടിപ്പു ഒരിക്കലും മതവിദ്വോഷമോ വര്‍ഗീയ നിലപാടുകളോ സ്വീകരിച്ചിരുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിന്നെതിരെ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ പട നയിച്ച ടിപ്പുവിന്റെ ചരിത്രം വികലമാക്കുന്നതില്‍ പാശ്ചാത്യരും ഫാസിസ്റ്റുകളും നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുവാന്‍ ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രം സഹായിക്കുമെന്ന് പ്രസംഗകര്‍ പറഞ്ഞു.
അഡാസ്ട്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ സാദത്തിന് ആദ്യ പകര്‍പ്പു നല്‍കി ഡോക്യൂമെന്ററിയുടെ പ്രകാശനം ലോജിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി വി എച്ച് യൂസുഫ് നിര്‍വഹിച്ചു. മീഡിയ പ്ലസ് സി ഇ ഒ അമാനുല്ല വടക്കാങ്ങര, ബ്രില്ല്യന്റ് എജ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അശ്‌റഫ്, മൈന്‍ഡ് ട്യൂണ്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, മീഡിയ പ്ലസ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സംസാരിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ ബി എല്‍ മൂവീസിന് വേണ്ടി അലി ബറാമിയും അബൂ നജദും ചേര്‍ന്ന് നിര്‍മിച്ച ഡോക്യൂമെന്ററിയുടെ സംവിധാനം ലബീബ് പുളിക്കലും അവതരണം ബന്ന ചേന്ദമംഗല്ലൂരുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ജമീല്‍ അഹ്മദിന്റേതാണ് സ്‌ക്രിപ്റ്റ്.
ഖത്വറില്‍ മീഡിയ പ്ലസാണ് ഡോക്യൂമെന്ററി സൗജന്യ വിതരണത്തിനെത്തിച്ചിരിക്കുന്നത്. സി ഡി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.