സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സ്തനാര്‍ബുദത്തിന് കാരണമാവും

Posted on: November 9, 2015 7:49 pm | Last updated: November 9, 2015 at 7:49 pm
SHARE

beauty creamകാലിഫോര്‍ണിയ: സൗന്ദര്യ വര്‍ധക വസ്തുക്കളിലെ രാസഘടകങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണമാവുമെന്ന് പഠന റിപ്പോര്‍ട്ട്. ഇവയില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന പാരബീനാണ് അപകടകാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. 85 ശതമാനം വ്യക്തിഗത ഉല്‍പന്നങ്ങളിലും പാരബീന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചെറിയ ഉപയോഗംപോലും അര്‍ബുദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

കാലിഫോര്‍ണിയയില്‍ 183 പേരില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരുടെയും മൂത്രത്തില്‍ പാരാബീനിന്റെ സാന്നിധ്യം കണ്ടെത്തി. കുട്ടികളേക്കാള്‍ മുതിര്‍ന്നവരിലും പുരുഷന്മാരേക്കാള്‍ സ്ത്രീകളിലുമാണ് പാരാബീനുകളുടെ അളവ് കൂടുതല്‍. സൈലന്റ് സ്പ്രിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലേയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here