ശ്രീനിവാസനെ എെസിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശിപാര്‍ശ

Posted on: November 9, 2015 7:35 pm | Last updated: November 9, 2015 at 7:35 pm
SHARE

n-srinivasan-

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ മുന്‍ മേധാവി എന്‍ ശ്രീനിവാസനെ നീക്കാന്‍ തീരുമാനം. ഇന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇക്കാര്യം ഐസിസിയോട് ശിപാര്‍ശ ചെയ്തു. പുതിയ ബിസിസിഐ പ്രസിഡന്റ് മനോഹര്‍ ശശാങ്ക് ഐസിസിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഐ പി എല്‍ ഗവേര്‍ണിംഗ് കൗണ്‍സിലില്‍ നിന്ന് മുന്‍ താരം രവിശാസ്ത്രിയേയും ഒഴിവാക്കി. 2016 മാര്‍ച്ച് – ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഐസിസിസി വേള്‍ഡ് ട്വന്റട്വന്റി ടൂര്‍ണമെന്റ് വരെ രവിശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ആയി തുടരും.

ബിസിസിഐയെ ശുദ്ധീകരിക്കണമെന്ന കാര്യത്തില്‍ അംഗങ്ങള്‍ ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് മനോഹര്‍ ശശാങ്ക് മാധ്യമങ്ങളോട് പറഞ്ഞു. ബോര്‍ഡ് മുന്നോട്ടാണ് നോക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ നടന്നുവെന്നതിലേക്ക് നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.