മഹാസഖ്യം വോട്ട് പിടിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അരുണ്‍ ജെയ്റ്റ്‌ലി

Posted on: November 9, 2015 7:23 pm | Last updated: November 9, 2015 at 7:23 pm

BJP MEETING
ന്യൂഡല്‍ഹി: ചെറുപാര്‍ട്ടികളുടെ സാന്നിധ്യമുള്ളതിനാല്‍ ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ഇത്രയും വോട്ടുകള്‍ പിടിക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബീഹാറിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് കക്ഷികള്‍ ഒറ്റക്ക് മത്സരിച്ചതാണ് അവരുടെ പരാജയത്തിന് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പരാജയത്തിന്റെ പേരില്‍ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമില്ല. എന്നാല്‍ ശത്രുഘനന്‍ സിന്‍ഹ, ആര്‍കെ സിംഗ് തുടങ്ങിയവരെ പോലുള്ള റിബലുകള്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ യോഗത്തിന് മുന്നോടിയായി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.