ബജാജിന്റെ മൂന്ന് ബൈക്കുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

Posted on: November 9, 2015 7:13 pm | Last updated: November 9, 2015 at 7:13 pm
SHARE

Bajaj-Discover-100M-4430ചില മോഡലുകള്‍ പെട്ടന്ന് പിന്‍വലിക്കുക. പിന്‍വലിച്ച ബൈക്കുകള്‍ അപ്രതീക്ഷിതമായി വീണ്ടും തിരിച്ചെത്തുക. ഇതൊക്കെ ബജാജിന്റെ ചില പ്രത്യേകതകളാണ്. ഇപ്പോള്‍ ഡിസ്‌കവര്‍ 100, 100എം, 125എം എന്നീ മോഡലുകള്‍ കമ്പനി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ഡിസ്‌കവര്‍ ശ്രേണിയില്‍ ഇപ്പോള്‍ വിപണിയില്‍ അവശേഷിക്കുന്നത് ഡിസ്‌കവര്‍ 150 എസ്, 125, 125 എഫ് മോഡലുകള്‍ മാത്രമാണ്.

നേരത്തെ പിന്‍വലിച്ച 100 സിസി ബൈക്കായ സിടി 100നെ അടുത്തിടെ ബജാജ് വീണ്ടും അവതരിപ്പിച്ചിരുന്നു. പ്ലാറ്റിന ഇഎസ് ആണ് 100 സിസി വിഭാഗത്തില്‍ ബജാജിന്റെ മറ്റൊരു മോഡല്‍.