കണ്ണൂരിലെ മുസ്ലിംലീഗ് വിജയം റിയാദിലും ആഹ്ലാദം

Posted on: November 9, 2015 6:25 pm | Last updated: November 9, 2015 at 6:25 pm

IUML Flagറിയാദ്: കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ചെറുകുന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും മുസ്ലിം ലീഗ് നേടിയ വിജയം മാര്‍കിസ്റ്റ് ഫാഷിസത്തിനെതിരെയും മത തീവ്രവാദത്തിനെതിരെയും ഉള്ള വിധിയെഴുത്താണു എന്ന് കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.സി പി എം കോട്ടകളായ രാമന്തള്ളി, കുഞ്ഞിമംഗലം തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും മുസ്ലിം ലീഗ് നേടിയ വിജയവും ജില്ലയില്‍ പുതുതായി രൂപീകരിച്ച മൂന്നു മുനിസിപ്പാലിറ്റികളിലും ഒന്നാം സ്ഥാനത്ത് എത്തിയ ലീഗിന്റെ വിജയവും ചരിത്രപരമാണു എന്ന് കമ്മിറ്റി പറഞ്ഞു.ഇരിക്കൂറില്‍ ഒറ്റക്ക് നേടിയ വിജയം മുസ്ലിം ലീഗ് നേടിയ വിജയം ലീഗിന്റെ ശക്തിയാണ് വിളിച്ചോതുന്നത് എന്നും പ്രസ്താവനയില്‍ പറഞ്ഞു.

കെ എം സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ വി കെ മുഹമ്മദ് , ഹാഷിം നീര്‌വേലി, റസാഖ് വളക്കൈ, മുനീര്‍ എന്‍ എ സംസാരിച്ചു . കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനില്‍ വിജയിച്ച മുസ്ലിം ലീഗ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് അന്‍സാരി തില്ലങ്കേരിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മട്ടന്നൂര്‍ മണ്ഡലം കെ എം സി സി ബത്തയില്‍ നടത്തിയ ലഡു വിതരണം എന്‍ എന്‍ നാസര്‍, യാഹ്കൂബ് തില്ലങ്കേരി നേതൃത്വം നല്‍കി . ധര്‍മടം മണ്ഡലം യു ഡി എഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ധര്‍മടം മണ്ഡലം കെ എം സി സി ഹരാജ് മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് മധുര വിതരണം നടത്തി. വി മഹബൂബ്, സാബിത് മുഹമ്മദ് നേതൃത്വം നല്‍കി.