വടകരയില്‍ ആര്‍ എം പി പ്രവര്‍ത്തകന് നേരെ ആക്രമണം

Posted on: November 9, 2015 5:53 pm | Last updated: November 9, 2015 at 5:54 pm
SHARE
RMP ATTACKED
പരുക്കേറ്റ ശ്രീനിത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

പേരാമ്പ്ര: വടകര അഴിയൂര്‍ കല്ലാമലയില്‍ ആര്‍.എം.പി പ്രവര്‍ത്തകനു നേരെ അക്രമം. റവലൂഷണി യൂത്ത് പ്രവര്‍ത്തകനും, കോയമ്പത്തൂരില്‍ എ.സി. മെക്കാനിക് കോഴ്‌സ് വിദ്യാര്‍ത്ഥിയുമായ അഴിയൂര്‍ കല്ലാമല പൊന്നങ്കണ്ടി ശ്രീനിതിനു (19) നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ശ്രീനിതിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സുഹൃത്തിന്റെ വീട്ടില്‍ വിവാഹഅനുബന്ധചടങ്ങില്‍ സംബന്ധിച്ച് തിരിച്ചുവരുമ്പോള്‍ അഞ്ചംഗ സംഘം തടഞ്ഞ് വെച്ച് അക്രമിച്ചുവെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here