മാണിയും ഉമ്മന്‍ചാണ്ടിയും രാജിവെക്കണമെന്ന് പ്രതിപക്ഷം

Posted on: November 9, 2015 3:16 pm | Last updated: November 9, 2015 at 11:43 pm
SHARE

vs achuthanandanതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മുഖത്ത് ചൂലുകൊണ്ടേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ‘സീസറിന്റെ ഭാര്യയും’ സംശയത്തിന് അതീതയായിരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞത് ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചാണെന്ന് വിഎസ് അഭിപ്രായപ്പെട്ടു. മാണിക്കൊപ്പം അഴിമതിക്കാരനായി മാണി നിയമസഭക്ക് അകത്തും പുറത്തും വിശുദ്ധനാക്കി അവതരിപ്പിച്ച മുഖ്യമന്ത്രിയും രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

കോടതി വിധിയുടെ പശ്ചാതലത്തില്‍ മാണി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകന്‍ സംശയത്തിന് അതീതരാകണമെന്ന കോടതി പരാമര്‍ശം മുഖ്യമന്ത്രിക്ക് കൂടി ബാധകമാണെന്ന് അതിനാല്‍ മുഖ്യമന്ത്രിയും രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here