കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരെ ബിജെപി

Posted on: November 9, 2015 12:18 pm | Last updated: November 9, 2015 at 11:59 pm
SHARE

tipu-sultanബംഗളുരു: ടിപ്പു സില്‍ത്താന്റെ ജന്മദിനമായ നാളെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ബിജെപി രംഗത്ത്. ബിജെപിക്കൊപ്പം മറ്റു ഹിന്ദുത്വ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നവംബര്‍ 10നാണ് ടിപ്പുവിന്റെ ജന്മദിനം. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് ടിപ്പു സുല്‍ത്താന്‍ ജയന്തി നിര്‍ബന്ധമായും സംഘടിപ്പിക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹിന്ദുക്കളെ കൊന്നൊടുക്കുകയും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്ത ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍ എന്നാണ് ഹിന്ദുത്വ സംഘടനകളുടെ നിലപാട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കരുതെന്നും ഇവര്‍ വാദിക്കുന്നു. നാളെ ജയന്തിക്കെതിരെ സ്വയം പ്രതിരോധ ബന്ദ് സംഘടിപ്പിക്കാനും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനുമാണ് ബിജെപി, വി എച്ച് പി ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം.