Connect with us

Kerala

ബാര്‍കോഴക്കേസ് മുന്നണിയില്‍ ചര്‍ച്ച ചെയ്യണം: പ്രേമചന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസ് സജീവമാകുന്ന പശ്ചാത്തലത്തില്‍ മാണിക്കെതിരായ യുഡിഎഫിലെ അതൃപ്തി പരസ്യമാകുന്നു. ബാര്‍കോഴക്കേസ് മുന്നണിയുടെ പരാജയത്തിന് കാരണമായെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ബാര്‍കോഴക്കേസ് മുന്നണി ചര്‍ച്ച ചെയ്യണം. മുഖ്യമന്ത്രിയടക്കമുള്ളവരുടെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെ പരാജയം. പരാജയത്തിന്റെ പേരില്‍ യുഡിഎഫ് വിടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേസമയം ബാര്‍കോഴക്കേസില്‍ ചര്‍ച്ചയാകാമെന്ന് കെ എം മാണി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കോടതി വിധിക്ക് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.