ചെല്‍സി വീണ്ടും തോറ്റു; സിറ്റിക്ക് സമനില

Posted on: November 9, 2015 8:01 am | Last updated: November 9, 2015 at 8:01 am
SHARE

nemanja-matic-chelseaലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ന്യൂകാസില്‍, ലീസസ്റ്റര്‍ ടീമുകള്‍ ജയം കണ്ടു. മാഞ്ചസ്റ്റര്‍ സിറ്റിയെ ആസ്റ്റണ്‍ വില്ല ഗോള്‍ രഹിത സമനിലയില്‍ തളച്ചു. സ്റ്റോക്ക് സിറ്റിയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി തോല്‍വി വഴങ്ങിയത്. 53 ാം മിനുട്ടില്‍ അര്‍നോടോവിച് ആണ് സ്റ്റോക്കിന്റെ വിജയ ഗോള്‍ നേടിയത്.
ലീഗില്‍ 12 മത്സരങ്ങള്‍ കളിച്ച ചെല്‍സിയുടെ ഏഴാം തോല്‍വിയാണിത്. മറുപടിയില്ലാത്ത രണ്ട് ഗോളിന് വെസ്റ്റ് ബ്രോമിനെതിരെയായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജയം. ജെസ്സി ലിംഗാര്‍ഡ്, ജുവാന്‍ മാട്ട എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍. യുനൈറ്റഡിനായി ലിംഗാര്‍ഡിന്റെ ആദ്യ ഗോളാണിത്.
ന്യൂകാസില്‍ യൂനൈറ്റഡ് 1-0ത്തിന് ബോണ്‍മൗത്തിനെയും ലിസസ്റ്റര്‍ സിറ്റി 2-1ന് വാഡ്‌ഫോര്‍ഡിനെയും നോര്‍വിച് സിറ്റി 1-0ത്തിന് സ്വാന്‍സി സിറ്റിയെയും സൗതാംപ്ടണ്‍ 1-0ത്തിന് സണ്ടര്‍ലാന്‍ഡിനെയും തോല്‍പ്പിച്ചു.