രാജ്യത്തിന്റെ സഹിഷ്ണുത സംരക്ഷിക്കണം: മുസ്‌ലിം ജമാഅത്ത്

Posted on: November 9, 2015 6:40 am | Last updated: November 9, 2015 at 7:26 am

ഒറ്റപ്പാലം: രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കണമെന്ന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി അ’ിപ്രായപ്പെട്ടു. കാഞ്ഞിരകടവ് യൂനിറ്റ് മുസ് ലീം ജമാഅത്ത് രൂപവത്ക്കണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ആപത് ക്കരമായ സ്ഥിതി വിശേഷത്തിലേക്ക് കടന്നു പോകവെ സ്ഹിഷ്ണുത സംരക്ഷിക്കപ്പെടേണ്ടതാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍മാത്രമല്ല ഭക്ഷണത്തിന്റെ പേരിലും ഇവിടെ കലാഹം ഉയര്‍ന്നു വരുകയാണ്. ഇത്തരത്തിലുള്ള സ്ഥിതി വിശേഷം രാജ്യത്ത് മനുഷ്യനെ ജീവിക്കാന്‍ പറ്റാത്ത സഹാചര്യമാണ് സൃഷ്ടിക്കുകയെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ധാര്‍മിക മൂല്യമുള്ള വിദ്യാഭ്യാസത്തിന്റെ കുറവാണ് രാജ്യത്ത് അക്രമവും കലാപങ്ങളും ഉയര്‍ന്ന് വരാനിടയാക്കുന്നത്. ഇതിന് പരിഹാരം കാണാനും ചിന്തിക്കാനും ധാര്‍മികതയില്‍ സഞ്ചരിക്കുന്ന യുവതലമുറയെ സൃഷ്ടിക്കണം. അനാവശ്യ വിവാദങ്ങള്‍ സമയവും സാമ്പത്തികനഷ്ടവുമാണുണ്ടാക്കുകയെന്നും അദ്ദേഹം അ’ിപ്രായപ്പെട്ടു. നല്ലൊരു നാളെ പടത്തുയര്‍ത്താനും ധാര്‍മിക മൂല്യമുള്ള യുവാക്കളെ വാര്‍ത്തെടുക്കാനുമാണ് എസ് വൈ എസ് ശ്രമിക്കുന്നത്. പുതുതായി രൂപവത്ക്കരിക്കപ്പെടുന്ന മുസ് ലീം ജമാഅത്തിന്റെ ലക്ഷ്യവും മറ്റൊന്നുമില്ല. കൂടുതല്‍ ശക്തിയോടെ, ലക്ഷ്യത്തോടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നാണ് മുസ് ലീം ജമാഅത്ത് ലക്ഷ്യമിടുന്നത്. വേറൊരു ലക്ഷ്യവും സുന്നിപ്രസ്ഥാനം ഉദ്ദേശിക്കുന്നില്ലെന്നും എസ് വൈ എസിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്‍ ഖാദര്‍ സാഹിബ്ബ് അധ്യക്ഷത വഹിച്ചു. റശീദ് അശറഫി, ഡോ നാസര്‍ തെക്കിനിമഠം. മുഹമ്മദ് നിഷാദ്, അഹമ്മദ് യാസിം പ്രസംഗിച്ചു.കാഞ്ഞിരക്കടവ് യൂനിറ്റ് ഭാരവാഹികളായി മുഹമ്മദ് കാസിം കെ യു ( പ്രസി), ഇബ്രാഹിം കുട്ടി ( ജന സെക്ര),കെ ഹംസ ( ഫിനാന്‍സ് സെക്ര), കെ ടി അലി, ഒ പി മുഹമ്മദ്( വൈ പ്രസി), ഖമറുദ്ദീന്‍, മുഹമ്മദാലി( ജോ സെക്ര) എന്നിവരെ തിരഞ്ഞെടുത്തു ഇന്ന് മുരുക്കുംപറ്റ, 13ന് വേങ്ങശേരി, ചേറുമ്പാല, 14ന് അമ്പലപ്പാറ, 15ന് ഈസ്റ്റ് ഒറ്റപ്പാലം, തിരുണ്ടി, 18ന് പഴയലക്കിടി, 19ന് മുണ്ടനാട്ടുകര, മങ്കര, 19ാം മൈല്‍, 20ന് പനമണ്ണ, കീഴൂര്‍ റോഡ്, 21 പാലക്കോട്, 22ന് മണ്ണൂര്‍,പുളിഞ്ചോട്, പിലാത്തറ, 29ന് വരോട് എന്നിവിടങ്ങളില്‍ നടക്കും. ആര്‍ ഒമാരായ മുഹമ്മദ് കുട്ടി ലത്വീഫി, ഡോ നാസര്‍, റിനീഷ്, അലി മാസ്റ്റര്‍, ഇബ്രാഹിം കുട്ടി, ഇസ്മാഈല്‍, മുഹമ്മദ് പാലക്കോട് പങ്കെടുക്കും. മുസ് ലീം ജമാഅത്ത് യൂനിറ്റ് രൂപവത്ക്കരണയോഗം ജില്ലയിലുടനീളം സജീവമായി നടന്നു വരുകയാണ്. ഈ മാസം ഇരുപതിനകം പ്രരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആര്‍ ഒ മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. കാഞ്ഞിരംകടവ് യൂനിറ്റിലാണ് ജില്ലയിലെ പ്രഥമ യൂനിറ്റ് രൂപവത്ക്കരണം നടന്നത്. ജില്ലയിലൂടനീളം യുനിറ്റ് രൂപവത്ക്കരണത്തിനുള്ള ആവേശത്തോടെയാണ് സുന്നിപ്രവര്‍ത്തകര്‍ ഏറ്റിരിക്കുന്നത്.